അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവായ കെഎം ഷാജിയുടെ കയ്യിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് പണം തിരികെ നൽകാൻ ഉത്തരവിട്ടത്.
കെഎം ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെനൽകണമെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് കെഎം ഷാജി ഹർജി ഫയൽ ചെയ്തിരുന്നു.ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക