സുരക്ഷിതയായി വീട്ടിലെത്തിയെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ഇസ്രായേലിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ബോളിവുഡ് നടി നുസ്റത്ത് ബറൂച്ച. ഫലസ്തീൻ- ഇസ്രായേൽ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ ഇസ്രായേലിൽ കുടുങ്ങിയ നുസ്റത്ത് ബറൂച്ച ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ആരാധകരോട് അനുഭവം പങ്കുവെയ്ക്കുകയായിരുന്നു.
നാം ഇന്ത്യക്കാരായത് എത്രമാത്രം സൗഭാഗ്യമുള്ളതാണെന്നും ഈ നാട്ടുകാരായതിനാൽ നാം സുരക്ഷിതരാണെന്നും നാട്ടിൽ തിരിച്ചെത്താൻ സഹായിച്ച ഇന്ത്യൻ സർക്കാറിനും എംബസിക്കും ഇസ്രായേൽ എംബസിക്കും നന്ദി പറയുന്നുവെന്നും നുസ്റത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് താൻ താമസിച്ച ഹോട്ടൽ മുറിയ്ക്ക് ചുറ്റുപാടും ശബ്ദമുഖരിതമാകുകയും തങ്ങൾ ബേസ്മെൻറിലെ അറകളിലേക്ക് മാറ്റപ്പെടുകയും ചെയ്തുവെന്നും യുദ്ധസാഹചര്യത്തിൽ താൻ ആദ്യമായി അകപ്പെടുകയായിരുന്നുവെന്നും നുസ്റത്ത് പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് സമാധാനത്തിന് വഴിമാറുമെന്ന പ്രത്യാശയും നടി പ്രകടിപ്പിച്ചു. ഹൈഫ ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നടി ഇസ്രായേലിൽ കുടുങ്ങിയത്.
https://www.instagram.com/p/CyN4m3bN4V4/
പ്രതികരിക്കാൻ ഇവിടെ എഴുതുക