മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സിബിഐ സീരിസിലെ ആറാം ഭാഗം ഉടൻ വരുന്നു. സംവിധായകന് കെ. മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കെ.മധു പറഞ്ഞു.
മസ്ക്കറ്റിലെ ‘ഹരിപ്പാട് കൂട്ടായ്മ’യുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചിത്രത്തിന് ആറാം ഭാഗം എത്തുന്നതായി കെ. മധു വെളിപ്പെടുത്തിയത്. നേരത്തെ ചിത്രത്തിന്റെ അഞ്ചാം ഭാഗം റിലീസ് ചെയ്തിരുന്നെങ്കിലും ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.
1988 ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സി ബി ഐ ഡയറിക്കുറിപ്പ്’ റിലീസ് ചെയ്തത്. കെ. മധു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് എന്‍ സ്വാമിയായിരുന്നു. ഇതിന് പിന്നാലെ ‘ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ, സിബിഐ ദ ബ്രെയിന്‍ എന്നിവ റിലീസ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക