കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻകേന്ദ്ര ടെലകോം മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി.
രാജയുടെ 55 കോടിയോളം രൂപ വിലമതിക്കുന്ന 15 സ്ഥാവര ബിനാമി സ്വത്തുക്കളാണ് ഇ ഡി കണ്ടുകിട്ടിയത്. സ്വത്തുക്കൾ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന രാജയുടെ ബിനാമി കമ്പനിയുടെ പേരിലായിരുന്നു എന്ന് ഇ ഡി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ അന്വേഷണത്തിന്റെ ഭാഗമായി എ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമിയും ഇ ഡി കണ്ടു കെട്ടിയിരുന്നു. നിലവിൽ നീലഗിരി ലോക്സഭാ സീറ്റിൽ നിന്നുള്ള ഡിഎംകെ എംപിയാണ് 59 കാരനായ എ രാജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക