തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി. ചാലക്കുടിയിൽ മാള എരവത്തൂർ പാണംപറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (55) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന് മുന്നിലേക്കാണ് ദമ്പതികൾ ചാടിയത്. സാമ്പത്തികമായ ബുദ്ധിമുട്ടാണ് മരണത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ കൊരട്ടി പൊലീസ് നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക