തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. നവംബര്‍ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാവാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുമുതല്‍ നിയമം ബാധകമാണമെന്നും മന്ത്രി വ്യക്തമാക്കി.
ഈവര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മാസം എംഎല്‍എമാരുടെയും എംപിമാരുടെയും വാഹനങ്ങള്‍ 56 തവണ നിയമലംഘനം നടത്തി. അപകടത്തിലും മരണ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ട്. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനത്തിലൂടെ 14 കോടി 87 ലക്ഷം രുപ പിഴായി പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക