കെടി ജലീൽ എംഎൽഎക്ക് എതിരായ കാശ്മീർ വിവാദ പരാമർശ കേസ് പോലീസ് അവസാനിപ്പിക്കുന്നു. പാക്ക് അധീന കശ്മീരിനെ ആസാദ് കാശ്മീരെന്ന് വിശേഷിപ്പിച്ചതിന് കെ ടി ജലീൽ എംഎൽഎക്ക് എതിരെ എടുത്ത കേസാണ് പോലീസ് അവസാനിപ്പിക്കുന്നത്. കലാപ ആഹ്വാനം കുറ്റമടക്കം ചുമത്തിയാണ് തിരുവല്ല കീഴ്വായ്പൂർ പോലീസ് ആർഎസ്എസ് നേതാവിന്റെ പരാതിയിൽ എംഎൽഎക്കെതിരെ കേസെടുത്തിരുന്നത്.
എംഎൽഎക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ് എന്നും പരാതി തെളിയിക്ക തക്ക സാക്ഷി മൊഴികൾ ഒന്നും ലഭ്യമായിട്ടില്ല എന്നും ചൂണ്ടിക്കാട്ടിയ പോലീസ് പരാതിക്കാരന് നോട്ടീസ് നൽകുകയും വേണമെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണ് എന്ന് നിർദ്ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക