കൃഷ്ണഗിരി: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സഹയാത്രികരായ മുന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്, സന്ദീപ് എന്നിവരാണു മരിച്ചത്. കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
മരിച്ച ഇരുവരും ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. മണ്ണടിയില്‍ നിന്ന് ബെംഗളുരുവിലേക്കു വരുന്നതിനിടെ പുലര്‍ച്ചെയായിരുന്നു അപകടം. പോലുപള്ളിയില്‍ വച്ചു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാറ് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങള്‍ കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക