തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം ബിനു ബി. കമാൽ അറസ്റ്റില്‍. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.
യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയാണ് പരാതിക്കാരി. വട്ടപ്പാറ ഭാഗത്തു വെച്ച് വൈകീട്ടാണ് സംഭവം.
ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജങ്ഷനിൽ ബസ് നിർത്തി. അപ്പോൾ പ്രതി ബസിൽനിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക