ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ലഷ്കര്‍ ഇ തൊയിബ ഭീകരന് പിടിയിലായി. ഉഷ്കര സ്വദേശിയായ മുദാസിര്‍ അഹമ്മദ് ഭട്ടിനെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ബാരാമുള്ള ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബാരാമുള്ളയിലെ ഉഷ്കരയിലെ ചെക്ക്പോസ്റ്റില്‍ കൂടി ഭീകരര്‍ പോകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പരിശോധന ശക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. സ്ഥലത്തുണ്ടായിരുന്ന സൈന്യത്തെയും പോലീസിനെയും കണ്ട മുദാസിര്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഗ്രനേഡുകളും 40,000 രൂപയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബാരാമുള്ളയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക