ദിവസവും തല കഴുകുന്നത് മുടിയ്ക്ക് നല്ലതല്ല. പക്ഷേ, തല കഴുകാതിരുന്നാല്‍ മുടിയുടെ ഫ്രഷ് ലുക്ക് നഷ്ടപ്പെടും. കുളിക്കാത്ത ദിവസങ്ങളിലും മുടി നല്ല ഫ്രഷായിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
രാത്രിയില്‍ മുടി കെട്ടിവെച്ച് കിടക്കുന്നതിന് പകരം, പലരും മുടി അഴിച്ചിട്ടാണ് കിടക്കുക. മുടിയുടെ ആരോഗ്യത്തിന് മുടി ഫ്രീയായി വെക്കുന്നതാണ് നല്ലത്. എന്നാല്‍, രാത്രിയില്‍ മുടി അഴിച്ചിട്ട് കിടന്ന് എഴുന്നേല്ക്കുമ്പോള് മുടി ആകപ്പാടെ ജെടപിടിച്ചിരിക്കാം. അതുപോലെ തന്നെ അമിതമായി എണ്ണമയം വന്നതുപോലെ തോന്നുകയും ചെയ്യാം. ഇത്തരം പ്രശ്നം ഇല്ലാതിരിക്കാന്‍ നിങ്ങള്‍ക്ക് സില്‍ക്ക് തലയണ ഉപയോഗിക്കാവുന്നതാണ്.
അമിതമായി മുടി ചീകുന്നത് നല്ലതല്ലെങ്കിലും അത്യാവശ്യത്തിന് മുടി ചീകുന്നത് തലയില്‍ നിന്നും പൊടി നീക്കം ചെയ്യാനും അതുപോലെ, തലയില്‍ നാച്വറലായി ഉല്പാദിപ്പിക്കപ്പെടുന്ന സെബത്തിന്റെ അളവ് തലയുടെ എല്ലാഭാഗത്തും എത്തുന്നതിനും ഇത്തരത്തില്‍ ചീകുന്നത് സഹായിക്കുന്നു. അതിനാല്‍ തന്നെ, മുടി നല്ല ഫ്രഷ് ലുക്കില്‍ ഇരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
മുടി ലൂസ് ബണ്‍ ഉപയോഗിച്ച് കെട്ടി വെക്കുന്നത് നല്ലതാണ്.പുറത്ത് യാത്ര ചെയ്യുമ്പോഴും അതുപോലെ, വീട്ടില്‍ ഇരിക്കുമ്പോഴും മുടി ചെറിയ രീതിയില്‍ അമിതമായി വലിച്ച് മുറുക്കാതെ ലൂസായി കെട്ടി വെക്കാവുന്നതാണ്.
നല്ല ചൂടുള്ള സമയത്താണെങ്കില്‍ വെറുതേ ഇരുന്നാല്‍ പോലും തല തല്ലപോലെ വിയര്‍ക്കാന്‍ കാരണമാകും. ഇത് ഒഴിവാക്കാന്‍ വെറുതേ സാധാ വെള്ളത്തില്‍ ഒന്ന് മുടി കഴുകാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക