വ്യത്യസ്തങ്ങളായ രുചിയുടെ കാര്യത്തിൽ മലബാറിന്റെ പെരുമ വാനോളമാണ്. വ്യത്യസ്തങ്ങളായ പല രുചികളും മലബാറിൽ പ്രചാരത്തിലുണ്ട്. അതുപോലെ പേരുകേട്ട ഒരു വിഭവമാണ് ഇടിമുട്ട. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഒരു ഇഡലി പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്ത് ചൂടാക്കാനായി വയ്ക്കാം. പിന്നീട് ഇഡലി തട്ട് എടുത്ത് അതിലേക്ക് കുറച്ച് എണ്ണ തടവി കൊടുക്കാം. പിന്നീട് ഓരോ മുട്ട എടുത്ത് പൊട്ടിച്ച് കലങ്ങി പോവാതെ ഓരോ തട്ടിലായി ഒഴിച്ചുകൊടുക്കണം.
ഇത് ഒരു 10 മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കാം. വെന്തു വന്നതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കാം. തണുത്തു കഴിഞ്ഞാൽ ഇത് ഇഡലിത്തട്ടിൽ നിന്നും മാറ്റി മറ്റൊരു പാത്രത്തിലാക്കി മാറ്റി വയ്ക്കാം.
പിന്നീട് മറ്റൊരു പാത്രത്തിലേക്ക് കുറച്ച് മുളകുപൊടി, അല്പം കുരുമുളകുപൊടി, ഗരം മസാല, മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഒരു മസാല തയ്യാറാക്കി എടുക്കാം.
ഈ മസാല വേവിച്ചെടുത്ത് മാറ്റിവച്ചിരിക്കുന്ന മുട്ടയിൽ തേച്ചുപിടിപ്പിച്ച് അൽപനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പിന്നീട് ഇത് മീൻ വറുക്കുന്നതുപോലെ വറുത്തെടുക്കാം. കിടിലൻ രുചിയിൽ മലബാറിന്റെ സ്വന്തം ഇടിമുട്ട തയ്യാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക