ഹെല്‍ത്തി ഡയറ്റില്‍ മിക്ക ആളുകളും തെരഞ്ഞെടുക്കുന്ന പ്രധാന ആഹാരമാണ് ഓട്സ്. പലതരത്തിലാണ് ഓട്സ് തയ്യാറാക്കി കഴിക്കുന്നവരുണ്ട്. ഇങ്ങനെ ഓട്സിനെ മിക്കനേരവും അകത്താക്കിയാല്‍ ഹെല്‍ത്തി ആയി എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. ഓട്സ് കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്കെങ്കിലും ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാനായുള്ള സാധ്യത കൂടുതലാണ്.
ഇതില്‍ ഗോതമ്പ്, ബാര്‍ളി എന്നിവയുമായി മിക്സാവാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഇത്തരം ഓട്സില്‍ ഗ്ലൂട്ടന്‍ സാനിധ്യവും കാണപ്പെടുന്നു. ഇത് ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് ദഹന പ്രശ്നങ്ങളും അതുപോലെ മറ്റ് അലര്‍ജി റിയാക്ഷന്‍സും വന്നേക്കാം.
അലര്‍ജിമൂലം ചിലര്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അല്ലെങ്കില്‍ ശ്വാസം കിട്ടാത്ത അവസ്ഥ, അതുമല്ലെങ്കില്‍ വയര്‍ ചീര്‍ക്കല്‍ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ, ഓട്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വയര്‍ ചീര്‍ക്കല്‍, വയറുവേദന, ഗ്യാസ് എന്നീ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ വരാനും സാധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക