തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ഈ മാസം 15 ന് നടക്കാനിരിക്കെയാണ് പുതിയ എംഡിയുടെ നിയമനം.
എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.
നാല് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം.
തുറമുഖ നിര്‍മ്മാണം അടക്കം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഐഎഎസ് ഓഫീസര്‍ അദീല അബ്ദുള്ളയെയാണ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി മാറ്റിയത്. അദീലയ്ക്ക് ഒട്ടേറെ വകുപ്പുകളുടെ ചുമതലയുള്ളതിനാല്‍ വിഴിഞ്ഞത്തിന്റെ ചുമതലയില്‍ നിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക