നാളികേര വികസന ബോർഡ് കേര കർഷകർക്കായി തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉൾപ്പെടെ തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന് കോൾ സെന്റർ ആരംഭിക്കാൻ ഒരുങ്ങുന്നു. കോൾ സെന്റർ ആരംഭിക്കുന്നതിലൂടെ കേരളത്തിൽ എവിടെയും ഉള്ള കേരകർഷകർക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുക എന്നതാണ് നാളികേര വികസന ബോർഡ് ലക്ഷ്യമിടുന്നത്.
തെങ്ങിന്റെ ചങ്ങാതിമാർ ലഭ്യമാകുന്ന കോൾ സെന്ററിന്റെ പ്രവർത്തനം നാളികേര വികസന ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് ആരംഭിക്കുന്നത്. കേര കർഷകർക്ക് പ്രയോജനപ്പെടുത്താവുന്ന തെങ്ങിന്റെ വിളവെടുപ്പ്, മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, രോഗകിട നിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തു തേങ്ങ സംഭരണം തുടങ്ങി നിരവധി സേവനങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകും.
തെങ്ങിന്റെ ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നതിന് കേരകർഷകർക്ക് 0484-2377266(Extn:137) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തെങ്ങിന്റെ ചങ്ങാതിമാരായി കർമ്മനിരതരായി സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കോൾ സെന്ററിൽ 8848061240 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് സന്ദേശമായി പേര്, മേൽവിലാസം, ബ്ലോക്ക് / പഞ്ചായത്ത്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക