തിരുവനന്തപുരം ജില്ലയിൽ പോത്തുകുട്ടി പരിപാലനം, മുട്ടക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 16ന് ആണ് പോത്തുക്കുട്ടി പരിപാലനം എന്ന വിഷയത്തിൽ പരിശീലനം നൽകപ്പെടുക.
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 30, 31 തീയതികളിൽ മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിലും പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 0471-2732918 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക