തലേദിവസം ചോറ് വെച്ചത് ബാക്കിയായി പോയോ. വിഷമിക്കേണ്ട നമുക്ക് കിടിലൻ ഒരു കൊണ്ടാട്ടം തയ്യാറാക്കി എടുക്കാം. ഇതിനായി ആദ്യം തന്നെ ചോറ് തരുതരുപ്പായി അരച്ചെടുക്കണം. വെള്ളമൊന്നും ചേർക്കാതെ വേണം അരച്ചെടുക്കാൻ.
പിന്നീട് ഇതിലേക്ക് അല്പം അരിപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, ഒരു നുള്ള് കായം പൊടി, പാകത്തിന് ഉപ്പ്, അല്പം ചെറിയ ജീരകം, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് കൈവച്ച്നല്ലതുപോലെ കുഴച്ചെടുക്കണം. ടൈറ്റായ ഒരു മാവ് ആണ് നമുക്ക് വേണ്ടത്. സേവാ നാഴിയിൽ മുറുക്കിന്റെ അച്ച് ഇടണം. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കുറേശ്ശെയായി സേവനാഴിയിലേക്ക് ഇട്ടുകൊടുക്കാം.
ഒരു പാത്രത്തിലോ പ്ലാസ്റ്റിക് ചാക്കിലോ ഇഷ്ടമുള്ള ഷേപ്പിൽ പിഴിഞ്ഞൊഴിച്ചതിനുശേഷം വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കി എടുക്കാം. ഉണങ്ങിയതിനുശേഷം ആവശ്യാനുസരണം എണ്ണയിൽ ഇട്ട് വറുത്തെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക