വിശാല്‍-എസ്.ജെ. സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ് ചിത്രം മാര്‍ക്ക് ആന്റണി, ആസിഫ് അലിയുടെ കാസര്‍ഗോള്‍ഡും ആണ് ഒടിടി റിലീസിനെത്തിയ പുതിയ ചിത്രങ്ങള്‍. ആമസോണ്‍ പ്രൈമിലൂടെയാണ് മാര്‍ക്ക് ആന്റണി റിലീസായത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിനൊപ്പം എസ.്ജെ സൂര്യയും പ്രധാന വേഷത്തിലെത്തുന്നു. ടൈം ട്രാവല്‍ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ റിതു വര്‍മ്മ, സുനില്‍, സെല്വരാഘവന്, അഭിനയ, കിംഗ്സ്ലി എന്നിവരും എത്തുന്നു. ചിത്രം തമിഴില്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.
നെറ്റ്ഫ്ളിക്സിലാണ് ആസിഫ് അലി ചിത്രം കാസര്‍ഗോള്‍ഡ് റിലീസായത്. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്. ആസിഫ് അലി, സണ്ണി വെയ്ന്‍,വിനായകന്, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തീയേറ്ററുകളില്‍ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര വിജയം നേടാനായില്ല.
വിജയ് ദേവരകൊണ്ട-സമാന്ത ചിത്രം ഖുഷിയാണ് ഒക്ടോബറില്‍ ഒടിടി റിലീസിനെത്തിയ ആദ്യ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബര്‍ ഒന്നിനായിരുന്നു റിലീസ്. അനുഷ്ക ഷെട്ടിയുടെ തെലുങ്ക് ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി, സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2, തബുവിന്റെ ഖുഫിയ, അക്ഷയ് കുമാറിന്റെ ഓ മൈ ഗോഡ് 2 തുടങ്ങി നിരവധി സിനിമകളാണ് ഒക്ടോബര്‍ ആദ്യ വാരം ഒടിടി റിലീസിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക