ഗോവ: സന്തോഷ് ട്രോഫി ഫുട്ബോളില്‍ തുടര്‍ച്ചയായ വിജയം നേടി കേരളം. ഗ്രൂപ്പ് എയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ജമ്മുകശ്മീരിന് ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് കേരളം വിജയം സ്വന്തമാക്കിയത്. ജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത കേരളം സജീവമാക്കി.
കേരളത്തിനായി ജിതിന് ഇരട്ട ഗോള്‍ നേടി. സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാന് അലി എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ആദ്യ പകുതിയില്‍ ജമ്മു കശ്മീരില്‍ നിന്ന് കാര്യമായ വെല്ലുവിളികളൊന്നും തന്നെ കേരളത്തിന് നേരിടേണ്ടി വന്നില്ല. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെ തകര്‍ത്തിരുന്നു. രണ്ട് ജയത്തോടെ ഗ്രൂപ്പ് എയില്‍ കേരളം നിലവില്‍ ഒന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക