ഐസ്വാള്‍: തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി മിസോറം സന്ദര്‍ശിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ഒക്ടോബര്‍ 15, 16, 17 തീയതികളിലായാണ് സന്ദര്‍ശനം. ഒക്ടോബര്‍ 17ന് പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മീറ്റിങ്ങില്‍ പങ്കെടുത്തശേഷം രാഹുല്‍ തെലങ്കാനയിലേക്കു പോകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
തെലങ്കാനയില്‍ ഒക്ടോബര്‍ 18, 19, 20 തീയതികളില്‍ കോണ്‍ഗ്രസ് നടത്തുന്ന ബസ് യാത്രയില്‍ രാഹുല്‍ പങ്കെടുക്കും. പതിനെട്ടിന് തെലങ്കാനയില്‍ നടക്കുന്ന ബസ് യാത്രയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജസ്ഥാനില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും.
കിഴക്കന്‍ രാജസ്ഥാന് കനാല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന യാത്രയുടെ ഉദ്ഘാടനം ഖര്‍ഗെ നിര്‍വഹിക്കും. 118 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 30ന് നടക്കും. 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഏഴിനു നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക