ഐസ്വാൾ: നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിൽ ബിജെപിയുടെ കോ ഇൻ ചാർജായി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് ചുമതല നൽകി. കേന്ദ്രമന്ത്രി കിരൺ റിജുജുവാണ് ‘ഇൻ ചാർജ്’. നാഗാലാൻഡ് ഉപമുഖ്യമന്ത്രി വൈ പാറ്റോണും കോ ഇൻ ചാർജാണ്.
മിസോറാമിൽ ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ 20 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 21 ന് സൂക്ഷ്മ പരിശോധന നടത്തും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്. നവംബർ ഏഴിനാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക