ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ രാവിലെ എത്തും. ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.30നാണ് വിമാനം എത്തുന്നത്. 16 മലയാളികൾ വിമാനത്തിൽ എത്തുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.
കേരളത്തിൽ എത്തുന്നതിന് താല്പര്യം അറിയിച്ച് കേരള ഹൗസ് വെബ് സൈറ്റിൽ 20 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ന് ആദ്യ സംഘത്തിലെ മലയാളികള്‍ തിരികെയെത്തി. ഇസ്രായേലിൽ നിന്ന് ഇന്ന് ഡൽഹിയിലെത്തിയത് 212 ഇന്ത്യക്കാരാണ്. തെൽഅവീലിൽ നിന്ന് ഇന്നലെ 11.30ഓടെ പുറപ്പെട്ട എയർ ഇന്ത്യ എ.ഐ140 എന്ന വിമാനം പുലർച്ചെ 5.56ഓടെയാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക