വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രവി തേജ ചിത്രം ‘ടൈഗര്‍ നാഗേശ്വര റാവു’വിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ‘എന്നെ നിനക്കായ് ഞാന്‍’ എന്നു തുടങ്ങുന്ന ഗാനം ദീപക് രാമകൃഷ്ണന്റെ രചനയില്‍ ജി.വി പ്രകാശ് കുമാര്‍ ഈണം നല്കി സിന്ദൂരിയാണ് ആലപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങുക.
നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ ബാനറില്‍ ചിത്രം മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ നിര്‍മിക്കുന്നത് അഭിഷേക് അഗര്‍വാളാണ്.
തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ്. പ്രെസന്റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്.ഒ: ആതിരാ ദില്‍ജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക