ദുബൈ: സെപ്റ്റംബര്‍ മാസത്തെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന് എന്നിവരെ മറികടന്നാണ് ഗില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബറില്‍ ഏകദിനങ്ങളില്‍ 80 റണ്‍സ് ശരാശരിയില്‍ 480 റണ്‍സെടുത്ത ശുഭ്മാന്റെ പ്രകടനമാണ് പുരസ്കാരത്തിന് നിര്‍ണായകമായത്.
ഏഷ്യാ കപ്പില്‍ 302 റണ്‍സടിച്ച ഗില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു. പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ 178 റണ്‍സും നേടി. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയും (121), പിന്നീട് ഓസ്ട്രേലിയക്കെതിരെയും ഗില്‍ (104) സെഞ്ചുറി നേടിയിരുന്നു. ഇതു കൂടാതെ മൂന്ന് അര്‍ധ സെഞ്ചുറികളും കഴിഞ്ഞ മാസം താരം നേടി. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക