ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള പാല് കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് പാല്. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് അപകടരമാണെന്നാണ് പറയുന്നത്. ചില ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് വരെ ഇടയാക്കുന്നുണ്ട്.
പാലിന്റെ കൂടെ തക്കാളി കഴിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. തക്കാളിയിലെ ആസിഡ് ഘടകം പാലിനൊപ്പം കഴിക്കുമ്പോള്‍ ചിലരില്‍ അത് ദഹന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. അതുപോലെ തന്നെ പാലും റാഡിഷും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും. പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കാന്‍ പാടില്ല.
മിക്കവരും കഴിച്ച് വരുന്ന ഒന്നാണ് പാലും നേന്ത്രപ്പഴവും. എന്നാല്‍ ഇത്തരത്തില്‍ പാലും നേന്ത്രപ്പഴവും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. സ്റ്റാര്‍ച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി ചേരുമ്പോള്‍ ദഹിക്കാന്‍ പ്രയാസം ഉണ്ടാകും. അതുപോലെ പാലും തണ്ണിമത്തനും ഒരുമിച്ച് ചേരുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകും. ശരീരത്തില്‍ വിഷാംശം ഉണ്ടാവുകയും ഛര്‍ദി ഉണ്ടാകുകയും ചെയ്യും.
പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല് പിരിയുന്നു. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
അതുപോലെ പാലും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത്. കാരണം പാല് തന്നെ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. അതിനൊപ്പം വീണ്ടും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ശരീരഭാരം കൂടാന്‍ കാരണമാവുകയു ദഹന പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. സോഡ പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങളും വയറിനുള്ളില്‍ പാലിന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്നവയാണ്. പാലിനൊപ്പം മത്സ്യവും മദ്യവും കഴിക്കുന്നതും ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക