വായുമലിനീകരണം കൂടി വരുന്ന ഒരു കാലത്താണ് നമ്മള് ജീവിക്കുന്നത്. അതോടൊപ്പം തന്നെ ശ്വാസകോശജന്യമായ രോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു കാലത്ത് സ്വന്തം വീടിനുള്ളിലെ വായുവെങ്കിലും ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്. ഇതിനായി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലേറെ മികച്ച മറ്റൊരു കാര്യമില്ല തന്നെ. വീട്ടിലെ വായുവിനു നാശം ഉണ്ടാകുന്നതിനു രണ്ട് കാരണക്കാരാണ് പ്രധാനമായും ഉള്ളത്. അതിൽ ഒന്ന് പൊടി, പായൽ, പുക തുടങ്ങിയവയാണ്. വീട്ടിൽ നല്ല അന്തരീക്ഷം നിലനിർത്താൻ ഇക്കാര്യങ്ങൾ നോക്കാം.
വായുവിലൂടെ അനേകം കോടി പൊടിപടലങ്ങൾ ജനലും വാതിലും മറ്റ് സുഷിരങ്ങളും വഴി വീടിന്റെ ഉള്ളിലേക്ക് കയറുന്നുണ്ട്. ഇവ കർട്ടൻ, കാർപറ്റുകൾ, ഫർണിച്ചറുകൾ ആദിയായവയുടെ ഇഴകളിൽ പറ്റിപിടിച്ച് കൂടുന്നു. ഇത് ശ്വാസ തടസത്തിനും അലര്‍ജികൾക്കും കാരണമാകുന്നു. അതിനാൽ വീട് എപ്പോളും വൃത്തിയാക്കി വെയ്ക്കാൻ ശ്രെദ്ധിക്കുക.
വീട് നിർമാണത്തിനുപയോഗിക്കുന്ന പ്ലൈവുഡ്, സിമന്റ്, പെയിന്റ്, പ്രൈമർ, വിവിധ തരം പശകൾ, PVC ഐറ്റംസ് തുടങ്ങിയവയിൽ കാണുന്ന തരം രാസവസ്തുക്കൾ ആണ്. ഇവ വേഗം അന്തരീക്ഷത്തിൽ കലരുകയും, തലവേദന, ശ്വാസകോശ രോഗങ്ങൾ, അലർജി തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
എന്നാൽ ഇന്ന് VOC പദാർത്ഥങ്ങളുടെ അളവ് കുറവുള്ള പ്രൊഡക്റ്സ് വിപണിയിൽ ലഭ്യമാണ്. നമ്മുടെ വീടുകളിലേക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഇത് രേഖപ്പെടുത്തുന്ന മാർക്കുകൾ പ്രത്യേകം ശ്രദ്ധിച്ചു വേണം വാങ്ങാൻ.
വെന്റിലേഷന് കുറവുള്ള എല്ലായിടത്തും പ്രത്യേകിച്ച് ബാത്ത്റൂമുകളിലും അടുക്കളയിലും ചെറിയ സ്ഥലങ്ങളിലും പ്രധാനമായും സ്ഥാപിക്കേണ്ട ഒന്നാണ് എക്സ്ഹോസ്റ്റര്‍ ഫാനുകള്‍. ദുര്‍ഗന്ധം, ചൂട്, ചെറിയ ചെറിയ പ്രാണികളെന്നിവയെ അകറ്റാന്‍ ഇവയ്ക്ക് സാധിക്കുമെന്നത് തീര്‍ച്ച.
വീട്ടിലെ വാട്ടർ പ്യൂരിഫയേഴ്സ് പോലെ, മറ്റൊരു ഉപകരണമാണ് air purifier. ഇത് വായുവിനെ വലിച്ചെടുത്തു, ശുദ്ധമാക്കി മറുവശത്തുകൂടെ നല്ല വായു പുറത്തേക്ക് വിടുന്നു. ഇന്ന് പല തരം പ്യൂരിഫയേഴ്സ് വിപണിയിൽ ലഭ്യമാണ്.
വീട്ടിനുള്ളിൽ നാം വെക്കുന്ന ചെടികൾ ഭംഗിക്കായി മാത്രമല്ല, അവ ഉള്ളിലെ വായുവിന്റെ ഗുണം ഉയർത്താനും സഹായിക്കുന്നുണ്ട്. വായു ശുദ്ധമാക്കാന്‍ അകത്ത് വയ്ക്കുന്ന തരം ചെടികള്‍ക്ക് അധികം ശ്രദ്ധയും ആവശ്യമില്ല. മുറിക്കകം അലങ്കരിക്കാനും ഇത് ഉപയോഗിക്കാം എന്നൊരു മെച്ചവുമുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തേക്ക് വിടുക മാത്രമല്ല ഇത്തരം ചെടികള്‍ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ വായുവിലെ വിഷപദാര്‍ഥങ്ങള്‍ വലിച്ചെടുക്കാനും ഇവ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക