ചര്‍മ്മത്തിനും മുടിക്കുമൊക്കെ സംരക്ഷണം നല്കുന്നതു പോലെ തന്നെ നഖത്തിനും സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. നഖങ്ങള്‍ കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ അതിന്റെ ആരോഗ്യം വേഗത്തില്‍ തന്നെ നശിച്ചുപോകും. ചിലരുടെ നഖങ്ങള്‍ ചിലപ്പോള്‍ വേഗത്തില്‍ പൊട്ടിപോകുന്നതും അതുപോലെ തന്നെ നഖങ്ങള്‍ പൊളിഞ്ഞ് ഇരിക്കുന്നതും കാണാന്‍ സാധിക്കും. നമ്മളുടെ നഖങ്ങളില്‍ അമിതമായി ഈര്‍പ്പം നിലനില്‍ക്കുന്ന അവസ്ഥ വരുമ്പോഴാണ് നഖങ്ങള്‍ പൊട്ടുന്നതും പൊളിയുന്നതും. ഇങ്ങനെ കാണുമ്പോള്‍ തന്നെ നഖങ്ങള്‍ക്ക് കൃത്യമായ പരിചരണം നല്‍കണം.
നഖത്തില്‍ അമിതമായി വെള്ളത്തിന്റെ അംശം ഇരിക്കുന്നത് നഖങ്ങള്‍ ജീര്‍ണിക്കുന്നതിന് കാരണമാണ്. അതിനാല്‍, വെള്ളം അമിതമായി കൈകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. നഖങ്ങളുടെ അഗ്രഭാഗം പൊളിഞ്ഞിരിക്കുന്നതും പ്രശ്നമാണ്. ചിലപ്പോള്‍ ഇത് കട്ടി വെച്ച് ഇരിക്കാനും കാരണമാണ്. ഇത്തരത്തില്‍ നങ്ങളുടെ ഇരുവശത്ത് അല്ലെങ്കില്‍ ഒരു വശത്ത് നഖം ചെറിയ ചീളുകള്‍ പോലെ പൊളിഞ്ഞിരി്ക്കുന്നുണ്ടെങ്കില് അതിനര്‍ത്ഥം നഖം പഴയതായിത്തുടങ്ങി എന്നാണ്.
അതിനാല്‍ നഖങ്ങള്‍ വെട്ടി നല്ല വൃത്തിയില്‍ പരിപാലിക്കുക. അതുപോലെ നഖങ്ങള്‍ ഡ്രൈ ആകാതെ നല്ല ഹെല്‍ത്തിയാക്കി നിലനിര്‍ത്താനും ശ്രമിക്കുക. നഖങ്ങളുടെ ആരോഗ്യത്തിന് നല്ല പോഷക സമ്പന്നമായ ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ബയോട്ടിന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കണം. നഖങ്ങളുടെ ആരോഗ്യത്തിന് ബയോട്ടിന്‍ അനിവാര്യമാണ്. അതുപോലെ പ്രോട്ടീന്‍ അടങ്ങിയതും അയേണ്‍, സിങ്ക്, വിറ്റമിന്‍ എ, വിറ്റമിന്‍ സി, വിറ്റമിന്‍ ഡി എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കണ്ടേത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക