കൊച്ചി: വമ്പന്‍ വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളുമായി ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡെയ്സ് പുരോഗമിക്കുകയാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പ്രത്യേക ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ സ്മാര്‍ട്ട്ഫോണുകളും മറ്റു ഗാഡ്ജെറ്റുകളും അപ്ഗ്രേഡ് ചെയ്യുന്നതിനായി നിരവധി ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
കൂടാതെ എഐയെ അടിസ്ഥാനമാക്കി ഫ്ളിപ്കാര്‍ട്ട് അവതരിപ്പിച്ച ‘ഫ്ളിപ്പി’യുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അഭിരുചിക്കിണങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ അനായാസം തിരഞ്ഞെടുക്കാനും സാധിക്കും. വിലക്കുറവുകള്‍ക്ക് പുറമെ എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ സൗകര്യങ്ങളുമുണ്ട്.
വൈവിധ്യമാര്‍ന്ന എക്സ്ചേഞ്ച് ഓഫറുകള്‍ക്ക് പുറമെ നോ കോസ്റ്റ് ഇഎംഐ ഉള്‍പ്പെടെയുള്ള ബാങ്ക് ഓഫറുകള്‍ ലഭ്യമാകാനും ഫ്ളിപ്കാര്‍ട്ട് അവസരം ഒരുക്കിയിട്ടുണ്ട്. 500 ദശലക്ഷം ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് ഫ്ളിപ്കാര്‍ട്ട് ഏറ്റവും യോജിച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നതിന് ബ്രാന്‍ഡുകളെയും വില്പനക്കാരെയും പര്യാപ്തമാക്കിയിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക