ഗോവയിലെ ദൂധ്സാഗർ വെള്ളച്ചാട്ടം ഏറെ നാളുകൾക്ക് ശേഷം സഞ്ചാരികൾക്കായി തുറന്നു. സഞ്ചാരിയുടെയും ഇഷ്ട കേന്ദ്രമാണ് ദൂധ്സാഗർ. ഗോവ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് (ജിടിഡിസി) ഇക്കാര്യം അറിയിച്ചത്. ദൂധ്സാഗറിലേക്കുള്ള ജീപ്പ് സവാരിയും പുനഃരാരംഭിച്ചതായി ജിടിഡിസി അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മൂലമാണ് മൺസൂൺ സീസണിൽ സഞ്ചാരികൾക്ക് ദുധ്സാഗറിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.
സഞ്ചാരികൾക്ക് ജീപ്പ് സവാരിക്ക് ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈൻ സേവനങ്ങൾക്കായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതായി ജിടിഡിസി ചെയർമാൻ ഗണേഷ് ഗാവോങ്കർ മാധ്യമങ്ങളെ അറിയിച്ചു.
ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിൽ പ്രാദേശിക പഞ്ചായത്ത് ജിടിഡിസിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, വിനോദസഞ്ചാരികളോട് മര്യാദയോടും ബഹുമാനത്തോടും ഉത്തരവാദിത്തത്തോടും കൂടി പെരുമാറണമെന്ന് ജീപ്പ് ഓപ്പറേറ്റർമാരോട് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക