ടെൽ അവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന് അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്സ് മാധ്യമപ്രവര്ത്തകന് ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു.
പരിക്കേറ്റ മാധ്യമപ്രവർത്തകരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവരുടെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. വീഡിയോഗ്രാഫറായ ഇസ്സാം അബ്ദുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക