ആദ്യ ദിന പ്രീ-ബുക്കിങ്ങില്‍ കെജിഎഫിനെ വിജയ് ചിത്രം ലിയോ മുന്നിലാക്കിയതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ പത്തിന് ആരംഭിച്ച ലിയോയുടെ ടിക്കറ്റ് ബുക്കിങ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു. ആദ്യ ദിനം 7.3 കോടി രൂപയുടെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. 7.25 കോടി രൂപയുമായി കെജിഎഫ് ചാപ്റ്റര്‍ 2 ആയിരുന്നു കേരളത്തിലെ ഇതുവരെയുളള ആദ്യദിന ബുക്കിങ്ങ് കളക്ഷനില്‍ മുന്നിലെത്തിയത്. ഒക്ടോബര്‍ 19 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
എന്നാല്‍ രണ്ടാം ദിന കളക്ഷന്റെ ഔദ്യോഗികവിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. എട്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് ഞായറാഴ്ച ആദ്യ മണിക്കൂറുകളില്‍ തന്നെ ബുക്ക് മൈ ഷോയില്‍ മാത്രം വിറ്റുപോയത്. ആദ്യ ദിന കളക്ഷന്‍ മാത്രം പരിഗണിച്ചാല്‍ ആഗോള തലത്തില്‍ 50 കോടിക്ക് മുകളില്‍ ബിസിനസ് നടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക