നടൻ അലൻസിയർനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ രംഗത്ത്. അലൻസിയർ തന്റെ അച്ഛനെ അപമാനിച്ചെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീൽ നോട്ടീസ് അയച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ വിവാദ പ്രസംഗം നടത്തിയതിന് ശേഷം അലൻസിയർ നൽകിയ അഭിമുഖത്തിലും ആർട്ടിസ്റ്റ് നമ്പൂതിരിയെ അപമാനിച്ചു എന്നാണ് മകൻ ദേവൻ നൽകിയ പരാതി.
സംസ്കാര ചലച്ചിത്ര പുരസ്കാര വേദിയിൽ പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്ന വേദിയിൽ ആൺ കരുത്തുള്ള പ്രതിമ നൽകണമെന്നും പറഞ്ഞ അലൻസിയർ പുരസ്കാരത്തിനൊപ്പം നൽകുന്ന ശില്പം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്തതല്ലാതിരുന്നിട്ട് കൂടി ആർട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചു എന്നും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകനും കലാസംവിധായകനുമായ ദേവൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക