സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് വ്യകതമാക്കി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. സമസ്തയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും എന്നും പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണം എന്നും വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തേണ്ടെന്നാണ് നിലപാട് എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയും ലീഗുമായുള്ള തര്‍ക്കം അടഞ്ഞ അധ്യായമാണ്. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
എസ്കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെതിരായ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശത്തിലാണ് വിവാദങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധമുയര്‍ന്നതോടെ അനുനയ നീക്കവുമായി പിഎംഎ സലാം തന്നെ രംഗത്തെത്തി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെ സലാം ഫോണില്‍ ബന്ധപ്പെട്ടു. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് സലാമിന്റെ വിശദീകരണം. ഇപ്പോഴത്തെ എസ്കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെ ആര്‍ക്കെങ്കിലും അറിയുമോ എന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക