13 വയസ്സുകാരി പെൺകുട്ടിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി പോലീസ് ആണ് ചിറമനേങ്ങാട് പാലക്ക വീട്ടിൽ ആലിക്കുട്ടി മസ്താൻ (60) എന്ന ആളെ അറസ്റ്റ് ചെയ്തത്.
അന്ധവിശ്വാസിയായ കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകൾ മാറ്റാനായി ഇയാളെ സമീപിക്കുകയും മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ പിശാച് ബാധയുണ്ട് എന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയുടെ വീട്ടിൽ വെച്ചും മാന്ത്രിക കർമ്മങ്ങൾക്കായി ഇയാളുടെ വീട്ടിൽ വിളിച്ചുവരുത്തിയും ബാധയൊഴുപ്പിക്കലിന്റെ മറവിൽ കഠിനമായി പീഡിപ്പിക്കുകയായിരുന്നു.
മന്ത്രവാദം മറയാക്കി ഇയാൾ നിരവധി തട്ടിപ്പുകൾ ഇതിനുമുൻപും നടത്തിയതായി പരാതികൾ ഉണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക