കോട്ടയം: കോട്ടയത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നാല്പാത്തിമല- അതിരമ്പുഴ റോഡില്‍ പന്പ് ഹൗസിനു സമീപമാണ് അപകടമുണ്ടായത്. മ്ലാങ്കുഴി മായിന്‍കുട്ടിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. കോട്ടയം പിറവം റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വീടിന്റെ മുന്‍ഭാഗം തകര്‍ന്നതായാണ് വിവരം.
അപകട സമയത്ത് സ്കൂള്‍ കുട്ടികളടക്കം ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവ സ്ഥലത്ത് ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ ഓടി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. അതിരമ്പുഴ-യൂണിവേഴ്സിറ്റി-മാന്നാനം റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ നാല്പാത്തിമല-അതിരമ്പുഴ റോഡിലൂടെയാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക