2035 ഓടെ ബഹിരാകാശ നിലയം നിർമ്മിക്കാനും 20040 ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിൽ എത്തിക്കാനും ആണ് ലക്ഷ്യമിടുന്നത് എന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്യാന് ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ചേർന്ന യോഗത്തിലാണ് സർക്കാർ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.
2035ൽ ബഹിരാകാശ നിലയൻ നിർമ്മിക്കുന്നതിനും 2040 ൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനുമായി ചാന്ദ്ര പര്യവേഷണ ദൗത്യത്തിന് ഉള്ള മാർഗ്ഗരേഖ തയ്യാറാക്കണമെന്നും ബഹിരാകാശ വകുപ്പിന് കേന്ദ്രസർക്കാർ നൽകിയ പ്രസ്താവനയിൽ പറയുന്നു.
ശാസ്ത്രജ്ഞരോട് ശുക്രൻ, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ ആരംഭിക്കുവാനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ചന്ദ്രയാൻ 3, ആദിത്യ എൽ 1 ദൗത്യങ്ങളുടെ വിജയത്തിന് ശേഷം ചേർന്ന യോഗത്തിൽ ഭാവി ചന്ദ്രയാൻ ദൗത്യങ്ങൾ, നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന്റെ നിർമ്മാണം, പുതിയ ലോഞ്ച് പാഡിന്റെ നിർമ്മാണം, തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചർച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക