തൃശൂർ: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. കോഴിക്കോട് താരം അശ്വിനി എസ്. നായർക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു.
സ്കൂള്‍ കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് ഇന്ന് തുടക്കമായത്. ഇന്ന് 21 ഇനങ്ങളിലാണ് ഫൈനൽ നടക്കുന്നത്.
പകല്‍ 3.30ന് കായികോത്സവം വിദ്യാഭ്യാസ മന്ത്രി വി ശി ശിവന്‍കുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയില്‍ ആറു വിഭാഗങ്ങളിലായി 96 ഇനങ്ങളില്‍ 2680 കൗമാരതാരങ്ങള്‍ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക