കോവയ്ക്ക എന്നും നിങ്ങൾ തോരനായും മെഴുക്കുപുരട്ടി ആയും ഒക്കെയാണോ ഉണ്ടാക്കാറ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്ക് കോവയ്ക്ക കൊണ്ട് കിടിലൻ രുചിയിൽ ഒരു ഫ്രൈ തയ്യാറാക്കി നോക്കിയാലോ.
ഇതിനായി ആദ്യം തന്നെ കുറച്ച് കോവയ്ക്ക എടുത്ത് നീളത്തിൽ മുറിച്ചെടുക്കണം. അരിഞ്ഞെടുത്ത കോവയ്ക്ക ഒരു പാത്രത്തിലേക്ക് മാറ്റാം. പിന്നീട് ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, കുറച്ച് മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണഎന്നിവർ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ തിരുമ്മി യോജിപ്പിക്കുക. ശേഷം ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് കോവയ്ക്ക മീൻ വറുക്കുന്നതുപോലെ വറുത്തെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക