ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണ് തനിക്ക് നഷ്ടമായത് എന്നും സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ കൂടുതൽ ചെയ്ത ജോണി ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ സ്നേഹസമ്പന്നനായ പച്ച മനുഷ്യനായിരുന്നു എന്നും അന്തരിച്ച പ്രിയ താരം കുണ്ടറ ജോണിക്ക് ആദരാഞ്ജലികൾ നേർന്ന് കൊണ്ട് മോഹൻലാൽ പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോഹൻലാൽ ജോണിക്ക് ആദരാഞ്ജലികൾ നേർന്നത്. കിരീടവും ചെങ്കോലും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ജോണിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചതിൽ അധികവും അദ്ദേഹം വില്ലൻ കഥാപാത്രങ്ങളായാണ് സ്ക്രീനിൽ എത്തിയത് എങ്കിലും സ്നേഹസമ്പന്നനായ പച്ച മനുഷ്യനായിരുന്നു ജോണി എന്ന മോഹൻലാൽ പറഞ്ഞു.
ഇന്നലെയാണ് ഹൃദയസ്തംഭനത്തെ തുടർന്ന് നടൻ കുണ്ടറ ജോണി അന്തരിച്ചത്. മേപ്പടിയാൻ എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിൽ അവസാനമായി വേഷമിട്ട കുണ്ടറ ജോണി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക