കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പൊന്‍കുന്നത്ത് രാത്രി 10.30 ഓടെയാണ് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.
പരുക്കേറ്റ മറ്റുരണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തവിട്ടിട്ടില്ല. വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക