ജ്യൂസായും അച്ചാറായും കറികളില്‍ ചേര്‍ത്തുമൊക്കെ നാരങ്ങ നാം ധാരാളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. അത്തരത്തില്‍ നാരങ്ങയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പാലുൽപന്നങ്ങള് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാചകം ചെയ്യുമ്പോൾ പാലുൽപ്പന്നങ്ങളുമായി നാരങ്ങ ചേര്‍ക്കുമ്പോള്‍ അത് പിരിഞ്ഞു പോകും, നാരങ്ങയുടെ അസിഡിക് സ്വഭാവമാണ് ഇതിന് കാരണം. സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നാരങ്ങയും പാലും ഒരുമിച്ച് കഴിക്കരുത്.
അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങ കഴിക്കരുത്. നാരങ്ങ എരിവിനെ കൂട്ടുന്നതിനാല്‍ ഇത് ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം.
റെഡ് വൈനും നാരങ്ങയും ഒരുമിച്ച് ചേര്‍ക്കുന്നത് വൈനിന്റെ മണവും രുചിയും നശിപ്പിക്കും. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കരുത്.
യോഗര്‍ട്ടിനും മോരിന് വെള്ളത്തിനുമൊപ്പവും നാരങ്ങ ചേര്‍ക്കുന്നതും ശരീരത്തിന് നല്ലതല്ല. അസിഡിറ്റിക്ക് ഇവ കാരണമാകും.
ഏലയ്ക്ക, ഗ്രാമ്പൂ പോലുള്ള സുഗന്ധ വ്യഞ്ജനങ്ങള്ക്കൊപ്പവും നാരങ്ങ ചേര്‍ക്കാതിരിക്കുക . കാരണം ഇവയുടെ രുചിയെയും ഗുണത്തെയും നാരങ്ങ കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക