ദുബായിലെ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മലയാളികളായ രണ്ടുപേർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ അലാം അൽമദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ യാക്കൂബ് അബ്ദുള്ളയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്.
ഇപ്പോഴിതാ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു എന്ന് വിവരമാണ് പുറത്തുവരുന്നത്. വിസിറ്റ് വിസയിൽ ജോലി അന്വേഷിച്ചു ദുബായിൽ എത്തിയ തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിതിൻദാസ് (24) ആണ് മരിച്ചത്.
കരാമയിലെ ഒരു ബിൽഡിങ്ങിൽ ചൊവ്വാഴ്ച അർദ്ധരാത്രി 12:20 നാണ് ഗ്യാസ് ചോർച്ച സംഭവിക്കുകയും ഗ്യാസ് ലീക്കായി പൊട്ടിത്തെറിക്കുകയും ചെയ്തത്. മൂന്ന് മുറിയോടു കൂടിയ ഫ്ലാറ്റിലെ അടുക്കളയിൽ നിന്നാണ് ഗ്യാസ് ലീക്കായത്. മലയാളികൾ ഉൾപ്പെടെ ഒരുമിച്ച് താമസിക്കുന്ന ബിൽഡിങ്ങിൽ ഉണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റ 8 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക