അനുദിന ജീവിതവുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളും ഇപ്പൊ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കീഴിലാണ്. എ ഐ എന്ന ആശയം ദിവസത്തിൽ ഒരു തവണയെങ്കിലും പറയാത്തവർ ഇന്ന് ചുരുക്കമായിരിക്കും. ഇപ്പോഴിതാ ലോകത്താദ്യമായി ആദ്യമായി ഒരു സ്കൂളിന്റെ പ്രിൻസിപ്പളായി ഒരു എഐ ബോട്ടിനെ നിയമിച്ചതായുള്ള വാര്‍ത്തയാണ് വൈറലാകുന്നത്. യുകെയിലെ വെസ്റ്റ് സസെക്സിലെ ബോർഡിംഗ് പ്രെപ്പ് സ്കൂളായ കോട്ടെസ്മോർ സ്കൂളാണ് ഇത്തരത്തിൽ ഒരു എഐ ബോട്ടിനെ നിയമിച്ചിരിക്കുന്നത്.
‘അബിഗെയ്ൽ ബെയ്ലി’ എന്നാണ് ഈ എഐ ബോട്ടിന്റെ പേര്. നിലവിൽ ഇതിനെ സ്കൂളിലെ പ്രധാന അധ്യാപകനായ ടോം റോജേഴ്സനെ സഹായിക്കുന്നതിന് വേണ്ടി മാത്രം രൂപ കല്പന ചെയ്ത് നിയമിച്ചിട്ടുള്ളതാണ്. സഹ സ്റ്റാഫ് അംഗങ്ങളെ പിന്തുണയ്ക്കുന്നത് മുതൽ പഠനവൈകല്യമുള്ള വിദ്യാർത്ഥികളെ സഹായിക്കുക, സ്കൂൾ നയങ്ങൾ എഴുതുക തുടങ്ങിയ വിഷയങ്ങളിൽ എഐ ഹെഡ് മാഷ് ഉപദേശം നൽകുമെന്നാണ് അന്ത്രദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയ ഓൺലൈൻ AI സേവനമായ ChatGPT-യുമായി ഇതിന് സാമ്യമുള്ളതായി പറയപ്പെടുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മെഷീൻ ലേണിംഗിൽ ധാരാളം അറിവ് നേടുന്നതിനാണ് AI ബോട്ട് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇതുവഴി വലിയ അളവിലുള്ള ഡാറ്റ വേഗത്തിൽ വിശകലനം ചെയ്യാൻ കഴിയുമെന്നും ടോം റോജേഴ്സൺ പറഞ്ഞു. അതേസമയം, റോബോട്ടുകളും സാങ്കേതികവിദ്യയും തന്റെ അധ്യാപകരെ മാറ്റിസ്ഥാപിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക