പാവയ്ക്ക പ്രിയമുള്ളവരായി കുറച്ചു പേരെ കാണുകയുള്ളു. കയ്പ്പാണെങ്കിലും ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിന്‍ സി, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് പാവയ്ക്ക്. 100 ഗ്രാം പാവയ്ക്കയില്‍ 13 മില്ലിഗ്രാം സോഡിയം, 602 ഗ്രാം പൊട്ടാസ്യം, 7 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 3.6 ഗ്രാം പ്രോട്ടീന്‍ എന്നിവയോടൊപ്പം ഏകദേശം 34 കലോറിയും അടങ്ങിയിട്ടുണ്ട്.
പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പോളിപെപ്റ്റൈഡ്-പി അല്ലെങ്കില്‍ പി-ഇന്‍സുലിന്‍ എന്ന ഇന്‍സുലിന്‍ പോലുള്ള സംയുക്തം പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസ് പതിവായി കഴിച്ച ടൈപ്പ് -2 പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി ഗണ്യമായി കുറഞ്ഞതായി ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഹൈപ്പോഗ്ലൈസമിക് മരുന്നുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ ദിവസവും കയ്പുള്ള പാവയ്ക്ക ജ്യൂസ് ഒരു ഗ്ലാസ് കഴിക്കുകയാണെങ്കില്‍ അവരുടെ മരുന്നുകളുടെ അളവ് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിഞ്ഞേക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും പാവയ്ക്ക സഹായിക്കുന്നു. അത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
വിറ്റാമിന്‍ എ, സി എന്നിവയ്ക്കൊപ്പം ശക്തമായ ആന്റി ഓക്സിഡന്റുകള്‍ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യത്തെ തടയുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുഖക്കുരു കുറയ്ക്കുകയും എക്സിമ, സോറിയാസിസ് എന്നിവയുടെ ചികിത്സയില്‍ സഹായിക്കുകയും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക