തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂള്‍ കായികമേള ഇന്ന് സമാപിക്കും. പോയിന്റ് പട്ടികയില്‍ 179 പോയിന്റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 131 പോയിന്റുമായി മലപ്പുറം രണ്ടാമതും 69 പോയിനുമായി എറണാകുളം മൂന്നാമതും ആണ്. സമാപന ദിവസമായ ഇന്ന് 25 ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. ജൂനിയര്‍ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800,200 മീറ്റര്‍ മത്സരങ്ങളും അധ്യാപകര്‍ക്കായുള്ള 14 ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. സ്കൂളുകളില്‍ 43 പോയിന്റുമായി ഐഡിയല്‍ കടകശ്ശേരി ഒന്നാമതും 38 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാമതുമാണുള്ളത്. ഇന്നത്തെ ഫൈനല്‍ മത്സരങ്ങളാണ് കിരീടം ആരു സ്വന്തമാക്കുമെന്ന് നിര്‍ണ്ണയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക