വിപ്ലവസൂര്യൻ വിഎസ് അച്യുതാനന്ദൻ ഇന്ന് നൂറാം പിറന്നാൾ ആഘോഷിക്കുകയാണ്. രാഷ്ട്രീയ ,സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേരാണ് വിഎസിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്.
ഇപ്പോഴിതാ വിഎസിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മകൻ അരുൺ കുമാർ. “സാർത്ഥകമായ 100 വർഷങ്ങൾ…. ഇന്ന് എനിക്ക് ഏറെ സന്തോഷം” എന്ന അടിക്കുറിപ്പോടെ അരുൺകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പിറന്നാൾ ആഘോഷ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധി പേരാണ് പോസ്റ്റിനു താഴെ വി എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക