രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ താല്‍പ്പര്യമില്ലെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശ്രുതി ഹാസന്. ഈയിടെ ഒരു മുഖാമുഖം പരിപാടിക്കിടെ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കവെയാണ് ശ്രുതി ഇക്കാര്യം വ്യക്തമാക്കിയത്. ‘പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ഈ മേഖലയില്‍ തന്നെയാണ് തന്റെ താത്പര്യമെന്നും ശ്രുതി പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമായി കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും’ ശ്രുതി ഹാസന് കൂട്ടിച്ചേര്‍ത്തു.
ശ്രുതിയുടെ പിതാവും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ കമല്ഹാസന് ഒരേസമയം സിനിമയിലും അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇതേ തുടര്‍ന്നാണ് ശ്രുതിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടികളില്‍ ശ്രുതി പങ്കെടുക്കുമെന്നായുരുന്നു അഭ്യൂഹങ്ങള്‍. ഇവയ്ക്കെല്ലാമാണ് വാര്‍ത്താ സമ്മേളനത്തില്‍ ശ്രുതി ഹാസന് മറുപടി നല്‍കിയത്.
ചിരഞ്ജീവി നായകനായ വാള്‍ട്ടയര്‍ വീരയ്യ, ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി എന്നിവയാണ് ശ്രുതി ഹാസന് നായികയായെത്തി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. പ്രഭാസ് നായകനാവുന്ന സലാറില്‍ ശ്രുതിയാണ് നായിക. ഹോളിവുഡ് ചിത്രം ദ ഐയില്‍ താരം പ്രധാനവേഷത്തിലുണ്ട്. നാനി നായകനാവുന്ന ഹായ് നാന്നാ എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലും ശ്രുതി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക