പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ഞെട്ടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറുമായാണ് വാട്സ്ആപ്പ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒരു വാട്സ്ആപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാകും എന്നതാണ് പ്രത്യേകത. ഈ അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാം.
രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ഉണ്ടാകും. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിലും ഈ അപ്ഡേറ്റുകള് എത്തിയിട്ടുണ്ട്. താമസിയാതെ എല്ലാ ഉപയോക്താക്കള്‍ക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ രണ്ട് സിം കാര്ഡുകളുണ്ടെങ്കില് വാട്സ്ആപ്പിന്റെ ക്ലോണ്‍ ആപ്പ് എടുത്താണ് പലരും ലോഗിന്‍ ചെയ്യാറുള്ളത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം തന്നെ ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ സ്വകാര്യത മുന്‍നിര്‍ത്തി വിവിധ ഫീച്ചറുകളുമായി രംഗത്തെത്തുകയാണ് വാട്സ്ആപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക