ഒട്ടനവധി രസകരങ്ങളായ മുഹൂർത്തങ്ങളുമായി ‘റാണി ചിത്തിര മാർത്താണ്ഡ’ ട്രെയിലർ എത്തി. വ്യത്യസ്തമായ കഥാപാത്രമായി നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറും മകനായി ജോസ്കുട്ടി ജേക്കബും എത്തുന്ന ചിത്രം കൂടിയാണ് ‘റാണി ചിത്തിര മാർത്താണ്ഡ’. ഈ മാസം 27ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തിറക്കിയത്.
കീർത്തന ശ്രീകുമാർ എന്ന പുതുമുഖമാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഒരു റൊമാന്റിക് കോമഡി ജോണറിൽ ഉൾപ്പെടുത്താവുന്ന സിനിമ മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്റെയും മകന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പീതാംബരൻ, അബു വളയംകുളം തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക