വളരെയധികം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇഞ്ചി. പഴമക്കാർ പറയുന്നത് അനുസരിച്ചാണെങ്കിൽ 108 കറികൾക്ക് സമാനമാണ് ഇഞ്ചി കറി. പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് ഇഞ്ചി എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.
ഇഞ്ചി നീര് വെറുതെ കുടിക്കുന്നതും ഇഞ്ചി വെറുതെ കഴിക്കുന്നതും ഒക്കെ വളരെ നല്ലത് തന്നെയാണ്. എന്നാൽ കുട്ടികൾക്ക് ഇങ്ങനെ കഴിക്കാൻ മടി ആയിരിക്കും. കുട്ടികൾക്ക് കൊടുക്കാൻ നമുക്ക് ഇഞ്ചി കൊണ്ട് ഇഞ്ചി മിഠായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഇഞ്ചി ഒന്ന് പുഴുങ്ങി എടുക്കണം. ഒരു പാത്രം അടുപ്പത്തേക്ക് വച്ച് അതിലേക്ക് കുറച്ച് ഇഞ്ചി ഇട്ടുകൊടുക്കാം. ഇതിലേക്ക് കുറച്ച് ഉപ്പു കൂടി ചേർത്ത് ഇഞ്ചി നല്ലതുപോലെ സോഫ്റ്റ് ആവുന്നത് വരെ ഇളക്കി കൊടുക്കാം. പിന്നീട് ഉപ്പിൽ നിന്നും ഇഞ്ചി തണുത്ത വെള്ളത്തിലേക്ക് മാറ്റാം. തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയ ഇഞ്ചി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. ഇതിനോടൊപ്പം കുറച്ച് പുതിനയിലയും തുളസിയുടെയും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം.
നല്ലതുപോലെ അരച്ചെടുത്ത ഈ മിക്സ് ഒരു പാനിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യമായ ശർക്കര, അല്പം അയമോദകം, കുറച്ച് മഞ്ഞൾപ്പൊടിഎന്നിവ കൂടി ചേർത്ത് കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം വേവിച്ചെടുക്കാം. പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ കുറച്ച് നെയ്യ് കൂടി ചേർത്തു കൊടുക്കണം. ഇളക്കി യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം. ഇനി ഈ മിക്സ് തണുക്കാൻ അനുവദിക്കാം.
കൈകളിൽ അല്പം നെയ്യ് എണ്ണയോ തടവിയതിനുശേഷം ഇഷ്ടമുള്ള ഷേപ്പിൽ പരത്തിയെടുക്കാം. പരത്തിയെടുത്ത ഓരോ മിഠായിയും പൊടിച്ചുവെച്ച കൽകണ്ടത്തിൽ കൂടി പൊതിഞ്ഞെടുക്കാം. പനി,ചുമ, ജലദോഷം തുടങ്ങിയവയിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന രുചികരമായ ഇഞ്ചി മിഠായി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക